ഡൽഹിയിലും ഹൈദരാബാദിലും കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

മഴയിൽ കുളിച്ച് ഡൽഹി

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (11:09 IST)
രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡൽഹി, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ കനത്ത മഴ. മഴയിൽ റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ആളുകൾ ട്രാഫിക്കിൽ കുടുങ്ങി. ഗതാഗത സംവിധാനങ്ങൾ മുടങ്ങിയത് ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയത് മൂലം കാൽനട യാത്രക്കാർക്കും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിലും ഇടിയോട് കൂടിയ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയായതിനാൽ വ്യോമ ഗതാഗതത്തെയും ബാധിച്ചേക്കാം. മണിക്കൂറുകളോളമാണ് ഗാതാഗതം സ്തംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :