ഡൽഹിയിൽ റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും മദ്യം വിളമ്പാൻ അനുമതി

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (18:44 IST)
അഞ്ചുമാസങ്ങൾക്ക് ശേഷം ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മദ്യം വിളമ്പാന്‍ അനുമതി നല്‍കി ദില്ലി സര്‍ക്കാര്‍. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയെന്നും സർക്കാർ വ്യക്തമാക്കി. അൺലോക്ക് മൂന്നാം ഘട്ടത്തിൽ ബാറുകൾക്ക് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നൽകിയിരുന്നില്ല. ദില്ലിയില്‍ നേരത്തെ മദ്യവില്‍പനക്ക് അനുമതി നല്‍കിയെങ്കിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

മെയ് നാലിന് സർക്കാർ നിയന്ത്രണത്തിലുള്ള മദ്യഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.കൊവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും മദ്യവിൽപനയ്‌ക്ക് അനുമതി നൽകിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :