ഡൽഹി തിരഞ്ഞെടുപ്പ്: മുസ്ലീം ഭൂരിപക്ഷ നിയോജകമണ്ഡലങ്ങളിൽ റെക്കോഡ് പോളിങ്ങ്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഫെബ്രുവരി 2020 (11:41 IST)
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജകമണ്ഡലങ്ങളിൽ റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയര്‍ന്ന പോളിങ്ങാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്.

61.7 ശതമാനം പോളിങ്ങാണ് ഡൽഹിയിൽ ഇത്തവണ രേഖപ്പെടുത്തിയത്. 2015ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ആറു ശതമാനം കുറവാണ് ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. എന്നാൽ 70 നിയോജക മണ്ഡലങ്ങളിലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ പോളിങ്ങ് നടന്നതായാണ് കണക്കുകൾ. സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ സീലംപുരിൽ ഇത്തവണ റെക്കോഡ് പോളിങ്ങാണ്(71.4%) രേഖപ്പെടുത്തിയത്.

മുസ്ലീം ഭൂരിപക്ഷമണ്ഡലമായ മുസ്തഫാബാദ്,ബബര്‍പുര്‍,സീമ പുരി എന്നിവിടങ്ങളില്‍ 70.55, 65.4, 68.08 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :