ഡല്‍ഹി മോഡിയോടൊപ്പമോ, കെജ്രിവാളിനൊപ്പമോ? ചങ്കിടിപ്പോടെ ബിജെപി

ഡല്‍ഹി, തെരഞ്ഞെടുപ്പ്, ബിജെപി, എ‌എപി
ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 9 ഫെബ്രുവരി 2015 (11:50 IST)
മോഡിക്കൊപ്പമാണൊ, കെജ്രിവാളിനൊപ്പമാണൊ ഡല്‍ഹിയെന്ന് നാളെയറിയാം. നിയമസഭയിലേക്കുള്‍ല തെരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണല്‍ നാളെയാണ് നടക്കുന്നത്. മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് എന്നാണ് ദേശീയ രാഷ്ട്രീയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.
673 സ്ഥാനാര്‍ഥികളുടെ ഭാഗധേയം നിര്‍ണയിക്കുന്ന തെര‌ഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് ദേശീയ രാഷ്ട്രീയം.

ആം ആദ്മിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് ബിജെപി ക്യാമ്പ് ആശങ്കയിലാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തികഞ്ഞ് ആത്മ വിശ്വാസത്തിലാണ്. ഇത്തവണ ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണവര്‍. അതേ സമയം ഡല്‍ഹിയുഇല്‍ തൂക്കു സഭയാകും വരികയെന്ന് ബിജെപി കണക്കുകൂട്ടുന്നു. 34 സീറ്റില്‍ മാത്രമെ വിജയിക്കാന്‍ സാധിക്കു എന്നാണ് ബിജെപി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. അതിനാലാണ് ഡല്‍ഹിയില്‍ തൂക്കുസഭ വരുമെന്ന് ബിജെപി വിശ്വസിക്കുന്നത്.

അതേസമയം ഡല്‍ഹി നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ റീ പോളിങ് നടക്കും. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നത്.
റൊഹ്താസ് നഗറിലെ 132 മത്തെ ബൂത്തിലും ഡിഐഡി ലൈന്‍സ് ഏരിയയിലെ 31മത്തെ ബൂത്തിലുമാണ് ഇത്. രാവിലെ 8 മണി മുതല്‍ ആറുമണിവരെയാണ് സമയം.

മറ്റു മണ്ടലങ്ങളില്‍ നടന്ന പോളിംഗിനുപയോഗിച്ച യന്ത്രങ്ങള്‍ ഒമ്പതു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ്
സൂക്ഷിച്ചിരിക്കുന്നത്. മൂന്നു തട്ടുളള സുരക്ഷാവലയമാണ് ഓരോ സ്ട്രോംഗ് റൂമുകള്‍ക്കും. അര്‍ധ സൈനിക, സായുധ പൊലീസ്, ഡല്‍ഹി പൊലീ‍സ് വിഭാഗങ്ങളില്‍നിന്നായി 10,000 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ക്കു ചുറ്റും സിസിടിവി നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നുളളൂ. ആകെയുളള 70 മണ്ഡലങ്ങളില്‍നിന്ന് 20,000 വോട്ടിംഗ് യന്ത്രങ്ങള്‍ ശനിയാഴ്ചതന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു. നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാകും. രണ്ട് മണിക്കൂറിനകംതന്നെ ഫലം സംബന്ധിച്ച ഏകദേശചിത്രം ലഭിക്കുമെന്നാണു കരുതുന്നത്.

വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടങ്ങളും ചിത്രീകരിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തത്സമയ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. 67.14 ശതമാനത്തോടെ റെക്കോഡ് പോളിംഗാണ് ഇത്തവണ ഡല്‍ഹിയില്‍ നടന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...