ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മിയുടെ ഹർജി തള്ളി

  ഡൽഹി തെരഞ്ഞെടുപ്പ് , ആം ആദ്മി , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (14:41 IST)
ഡൽഹിയിൽ ഉടന്‍തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

ഡൽഹിയിൽ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആം ആദ്മി കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എച്ച്എൽദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞത്.

ഡൽഹി നിയമസഭ പിരിച്ച് വിടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ പറഞ്ഞതോടെ ഈ കാര്യം ഉയര്‍ത്തിക്കാട്ടിയ ആം ആദ്മി ഉടന്‍ തന്നെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും. അതില്‍ കൈകടത്താന്‍ കോടതിക്ക് താല്‍പ്പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :