ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഇന്ത്യയിൽ ജനിച്ച ഞാൻ മരിക്കുന്നതുവരെ ഇന്ത്യയില്‍ തന്നെ ജീവിക്കും:ആമിർ ഖാൻ

ന്യൂഡൽഹി| Sajith| Last Modified ചൊവ്വ, 26 ജനുവരി 2016 (11:40 IST)
ഇന്ത്യ വിട്ട് പോകുന്നതിനെക്കുറിച്ച്
ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ. രണ്ടാഴ്ചയിൽ കൂടുതൽ ഇന്ത്യവിട്ട് നിന്നാൽ ഗൃഹാതുരത്വം അനുഭവിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രംഗ് ദേ ബസന്തിയുടെ പത്താം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഇന്ത്യയിൽ ജനിച്ച ഞാൻ മരിക്കുന്നതുവരെ ഇന്ത്യയില്‍ തന്നെ ജീവിക്കും. ഇന്ത്യ വിടുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്കാരത്തിന്‍റെയും ഭാഷകളുടേയും കാര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യം തന്നെയാണ് ഇന്ത്യയുടെ ശക്തി. ഇത് തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുസ്വരത തകർത്ത് രാജ്യത്തെ ദുർബലപ്പെടുത്താൻ ഒരു ശക്തിയേയും അനുവദിക്കരുതെന്നും ആമിർ പറഞ്ഞു.

തന്‍റെ അഭിപ്രായങ്ങളെല്ലാം വളച്ചൊടിച്ച് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയായിരുന്നുയെന്നും അത് തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും വളരെയേറെ മന:പ്രയാസമുണ്ടാക്കിയെന്നും ആമിര്‍ വ്യക്തമാക്കി. ദയവു ചെയ്ത് ഇനിയെങ്കിലും ഇത്തരം പ്രവൃത്തികൾ തുടരരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും ആമിർ പറഞ്ഞു.

തന്‍റെ ഭാര്യ ഇന്ത്യ വിടാമെന്ന് അഭിപ്രായം ഉന്നയിച്ചുയെന്ന് ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആമിർ പറഞ്ഞിരുന്നു. ഇത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. തുടർന്നാണ് ഇൻക്രെഡിബ്ൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ പദവിയിൽനിന്നും ആമിര്‍നെ മാറ്റി പകരം അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയേയും നിയമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :