എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മരണത്തിന് മുമ്പ് ഭര്‍ത്താവിനും സഹോദരനും സന്ദേശമയച്ചു

ന്യൂഡൽഹി, തിങ്കള്‍, 16 ജൂലൈ 2018 (14:02 IST)

  air hostess , police , death , suicide , murder , അനീസ്യ ബത്ര , ലുഫ്താൻസ , ആത്മഹത്യ , എയര്‍ഹോസ്റ്റസ്

എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ചെയ്തു. ഏയർലൈൻസിൽ ജോലി ചെയ്യുന്ന അനീസ്യ ബത്രയാണ് (32)  ജീവനൊടുക്കിയത്. സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നു.

ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് മായക് സിങ്‌വി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു വര്‍ഷം മുമ്പാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മായക് അനീസ്യനെ വിവാഹം ചെയ്യുന്നത്. മദ്യപാനിയായിരുന്ന ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുമായിരുന്നുവെന്നും പണം ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും അനീസ്യയുടെ കുടുംബം വ്യക്തമാക്കി.

മായക് തന്നെ മുറിയിൽ പൂട്ടിയിരിക്കുകയാണെന്നും പൊലീസിനെ അറിയിക്കണമെന്നും വ്യക്തമാക്കി ജീവനൊടുക്കുന്നതിന് മുമ്പ് സഹോദരി തനിക്കു സന്ദേശം അയച്ചിരുന്നുവെന്ന് അനീസ്യയുടെ സഹോദരൻ കരൺ ബത്ര പൊലീസിനോട് പറഞ്ഞു.

ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് അനീസ്യയ തനിക്ക് സന്ദേശമയച്ചിരുന്നതായി മായക് പറഞ്ഞു. ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും സംഭവ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി

സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക കെടുതി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് ...

news

ഇനിയും ചെയ്യും, നീ എന്ത് ചെയ്യും? - അഭിമുഖത്തിന് പച്ചയ്ക്ക് ജാതി പറഞ്ഞ പ്രിൻസിപ്പാളിനോട് ‘നോ’ പറഞ്ഞ് അധ്യാപിക

പരോഗന സമൂഹമെന്ന പേര് മാത്രമേ ഉള്ളു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. ഉള്ളിൽ നിറയെ ...

news

ബാലഗോകുലം പരിപാടിയിൽ കാവിവേഷത്തിൽ ജോയ് മാത്യു!- പുലിമടയിൽ പോയി പോർമുഖം തുറന്ന താരത്തിന് രൂക്ഷ വിമർശനം

പൊതുകാര്യങ്ങളില്‍ തന്റെ നിലപാടുകൾ സോഷ്യല്‍ മീഡിയ വഴി തുറന്നു പറയുന്നയാളാണ് നടനും ...

news

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു, മരണം ആറായി

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം ...

Widgets Magazine