ഡല്‍ഹി|
Sajith|
Last Modified വെള്ളി, 22 ജനുവരി 2016 (18:39 IST)
പ്രചരണത്തിനു മാത്രമായി കഴിഞ്ഞ പതിനൊന്നു മാസം കൊണ്ട് ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചത് അറുപതുകോടിയോളം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളിലും പാര്‍ട്ടി കാമ്പയിനുകളിലും നല്‍കിയ പരസ്യത്തിനു വേണ്ടിയാണ് പാര്‍ട്ടി 60 കോടി രൂപ ചെലവഴിച്ചിരിക്കുന്നത്.
ഡല്‍ഹി വിവരാവകാശ വിഭാഗം മുഖാന്തരം മാത്രമായി 25 കോടി രൂപയുടെ പ്രചരണം പാര്‍ട്ടി നടത്തിയിട്ടുണ്ട്. മറ്റു പല ഇനങ്ങളിലുമായി 35 കോടി രൂപയുടെ പ്രചരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. കൂടാതെ ജനങ്ങളുമായുളള അടുപ്പം ഊട്ടിയുറപ്പിക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഇത്തരം പരസ്യ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.