പാമ്പിനെ പിടിച്ചു കഴുത്തിലിട്ടു പ്രദര്‍ശിപ്പിച്ചയാള്‍ പാമ്പ് കടിയേറ്റു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 29 ജൂലൈ 2021 (15:23 IST)
മുംബൈ: താന്‍ പിടിച്ച പാമ്പിനെ കഴുത്തിലിട്ടു പ്രദര്‍ശിപ്പിച്ച ആള്‍ അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു. താനെയിലെ മുംബ്രയില്‍ സഞ്ജയ് നഗര്‍ സ്വദേശി മുഹമ്മദ് ഷെയ്ഖ് എന്ന ഇരുപത്തെട്ടുകാരനാണ് ഈ ഹതഭാഗ്യന്‍.

സഞ്ജയ് നഗറിലെ ജനവാസ മേഖലയില്‍ നിന്ന് പിടിച്ച പാമ്പിനെ ആളുകള്‍ക്ക് മുമ്പില്‍ വച്ച് കഴുത്തിലിട്ടു പ്രദര്ശിപ്പിക്കുകയായിരുന്നു മുഹമ്മദ് ഷെയ്ഖ്. പാമ്പിനെ കഴുത്തില്‍ ചുറ്റി ഇയാള്‍ മാര്‍ക്കറ്റിലെ നടക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പാമ്പ് ഇയാളെ മൂന്നു തവണ കടിച്ചു. സംഭവമെല്ലാം ഇയാളുടെ സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

പക്ഷെ കുറച്ചു സമയത്തിനകം ഇയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അപകട മരണത്തിനു കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :