രണ്ടാംഘട്ട വാക്‌സിനേഷനില്‍ ആദ്യ ദിവസം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 4.27 ലക്ഷം പേര്‍

ശ്രീനു എസ്| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (10:43 IST)
കൊവിഡ് രണ്ടാംഘട്ട വാക്‌സിനേഷനില്‍ ആദ്യ ദിവസം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 4.27 ലക്ഷം പേര്‍. രാജ്യവ്യാപകമായി കഴിഞ്ഞ ദിവസം രാത്രി ഏഴുമണിവരെ 4,27,072 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 25 ലക്ഷം പേരാണ് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം രാജ്യത്ത് ഇതിനോടകം 1.47 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്ത ബയോടെകിന്റെ കൊവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരുന്നു. 60വയസിനു മുകളിലുള്ളവര്‍ക്കാണ് ഇന്നലെ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :