മുംബൈ|
jibin|
Last Updated:
ചൊവ്വ, 3 ഫെബ്രുവരി 2015 (20:04 IST)
മുംബൈ സ്ഫോടന കേസ് അടക്കം നിരവധി കേസുകളിലെ പ്രതിപ്പട്ടികയില്‍ ഒന്നാമത് നില്ക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇക്ബാല്‍ കസ്കര്‍ മുംബൈ പൊലീസിന്റെ പിടിയിലായി. ഇയാളുടെ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനെ മര്‍ദിച്ച് മുപ്പതുലക്ഷം രൂപ ഇക്ബാല്‍ കസ്കര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ദാവുദിന്റെ സഹോദരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. മുംബൈ സ്ഫോടന കേസിന് ശേഷം പാകിസ്ഥാനിലും ദുബായിലുമായിട്ടാണ് ദാവൂദ് ഇബ്രാഹിം ഒളിവില്‍ കഴിയുന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.