കൊല്‍ക്കത്ത|
jibin|
Last Updated:
ബുധന്‍, 20 മെയ് 2015 (10:36 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ക്ഷണം സ്വീകരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി
മമത ബാനര്‍ജി ബ്രിട്ടണ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ അവസാനത്തോടെയായിരിക്കും സന്ദര്‍ശനം നടക്കുകയെന്നു മമത ബാനര്‍ജി അറിയിച്ചു.
കാമറൂണിന്റെ ക്ഷണം നേരത്തെ ലഭിച്ചതായിരുന്നുവെന്നും ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ് നടക്കുകയായതിനാലാണു സന്ദര്‍ശനം മാറ്റി വെച്ചതെന്നും മമത വ്യക്തമാക്കി. അതേസമയം, യാത്രയുടെ ലക്ഷ്യം എന്താണെന്ന് മമത വ്യക്തമാക്കിയിട്ടില്ല.