പശുക്കളെ സംരക്ഷിക്കുന്നതിന് കൊല്ലാനും ജീവന്‍ വെടിയാനും തയ്യാറെന്ന് സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി:| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:13 IST)
വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ദാദ്രി വിഷയത്തിലാണ് സാക്ഷി മഹാരാജ് ഇത്തവണ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഞങ്ങളുടെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ മൌനം അവലംബിക്കില്ല. ഞങ്ങള്‍ അതിന് വേണ്ടി കൊല്ലാനും സ്വജീവന്‍ വെടിയാനും ഒരുക്കമാണ് സാക്ഷിമഹാരാജ് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റേത് ഇരട്ടനിലപാടാണെന്ന് തെളിഞ്ഞിരിക്കുന്നു, അവര്‍ വിഷയത്തെ രാഷ്ടീയപരമായി കാണുകയാണെന്നും സാക്ഷിമഹാരാജ് കുറ്റപ്പെടുത്തി.


അതേസമയം യു.പി മന്ത്രി അസംഖാനെ വിമര്‍ശിച്ചും സാക്ഷി രംഗത്തെത്തി. അദ്ദേഹം പാകിസ്ഥാന്‍കാരനാണ് പാകിസ്ഥാന്‍ രാഷ്ട്രീയ ശക്തികളിലാണ് അദ്ദേഹത്തിന് വിശ്വാസം,
ഭാരത മാതാവിനെ ദുർമന്ത്രവാദിനി എന്നു അസം ഖാൻ വിളിച്ചതായും സാക്ഷി മഹാരാജ് പറഞ്ഞു.


യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സാക്ഷിമഹാരാജ് കടന്നാക്രമിച്ചു.
മുഖ്യമന്ത്രി അഖിലേഷ് യാദവ് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് 45 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എനിക്കതിൽ‍ യാതൊരു പ്രശ്നവുമില്ല. എന്നാൽ ഉന്നാവ് ജില്ലയിൽ രണ്ടു പെൺകുട്ടികൾ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. അവരുടെ കുടുംബത്തിന് ഒരു ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :