ബലാത്സംഗ കേസ് പിൻവലിച്ചില്ല, പ്രതികൾ യുവതിയെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തു

രണ്ടു വർഷത്തിനിടെ പെൺകുട്ടി രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 18 ജൂലൈ 2016 (10:28 IST)
മൂന്ന് വർഷം മുൻപ് നടന്ന ബലാത്സംഗ കേസ് പിൻവലിക്കാത്തതിന് പ്രതികൾ പെൺകുട്ടിയെ വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതികൾ ജാമ്യത്തിലറിങ്ങിയാണ് യുവതിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കിയത്. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം നടന്നത്.

20 വയസ്സുള്ള ദളിത് യുവതിയാണ് പീഡനത്തിനിരയായത്. കോളജിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. 2013ലായിരുന്നു പ്രതികൾ പെൺകുട്ടിയെ ആദ്യം ബലാത്സംഗത്തിനിരയാക്കിയത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ജ‌യിലിൽ കഴിയുകയായിരുന്ന അഞ്ച്
പ്രതിക‌ൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം.

കേസ് പിൻവലിക്കണെമന്നാവശ്യപ്പെട്ട് പ്രതികൾ യുവതിയെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകാമെന്നും പ്രതികൾ പെൺകുട്ടിയോടും മാതാപിതാക്കളോടും പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതിന് വഴങ്ങാത്തതിനെ തുടർന്നാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :