സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 15 ജൂണ്‍ 2023 (10:18 IST)
ബിപോര്‍ജോയ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപത്തുകൂടി
മണിക്കൂറില്‍ പരമാവധി 140 സാ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. നിലവില്‍ ജാഖു പോര്‍ട്ടിനു 180 km അകലെ
ബിപോര്‍ജോയ് സ്ഥിതിചെയ്യുകയാണ്. കേരളത്തില്‍ അടുത്ത 3 ദിവസം ഒറ്റപെട്ട മഴ സാധ്യതയുണ്ട്.
അതേസമയം അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഗുജറാത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി 74000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ അവലോകനയോഗം സംഘടിപ്പിച്ചിരുന്നു.