അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂലൈ 2020 (12:23 IST)
സ്വർണ്ണക്കള്ളകടത്ത് വിഷയത്തിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി കസ്റ്റസ് മുന്നോട്ട്. ഇതിനായി കസ്റ്റംസ് കേന്ദ്രത്തിന്റെ അനുമതി തേടി.അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുകകസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന് കൈമാറും.
അറ്റാഷയുടെ പേരിലാണ് സ്വർണ്ണം ഉൾപ്പെട്ട ബാഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടുവന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷയുടെ ഒപ്പുള്ള കത്തുമായാണ് സരിത് ബാഗേജ് എഡുക്കാൻ ചെന്നത്. ഈ എഴുത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്.ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അറ്റാഷെയുടെ മൊഴി എടുക്കുന്നത്.
കഴിഞ്ഞ 2 വർഷമായി ഇത്തരത്തിൽ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ്ണ കസ്റ്റംസിന്റെ നിഗമനം.സരിത്തിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക്, പിടിയിലാകും മുമ്പ് സിരത് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. നിലവിൽ ഈ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റസ്.