സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജനുവരി 2022 (21:30 IST)
ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി. ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് കാണിച്ച് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് ഡിആര്‍ ഐ കണ്ടെത്തി. അതേസമയം തുക തിരികെ പിടിക്കാന്‍ ഡീആര്‍ ഐ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്പനിക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നെന്ന് കണ്ടെത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലെല്ലാം റവന്യു ഇന്റലിജന്‍സ് റെയ്ഡ് നടത്തി. മൂന്നുവര്‍ഷങ്ങള്‍ക്കിടയിലെ വെട്ടിപ്പാണ് കണ്ടെത്തിയത്.