കറന്‍സികള്‍ മാറ്റി നല്‌കി തുടങ്ങി; തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകളില്‍ കസ്റ്റമര്‍ കെയര്‍ സൌകര്യവും

ബാങ്കുകളില്‍ കസ്റ്റമര്‍ കെയര്‍ സൌകര്യം

തിരുവനന്തപുരം| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (12:52 IST)
കറന്‍സികള്‍ മാറ്റി വാങ്ങുന്നതിന് ബാങ്കുകളില്‍ വന്‍ തിരക്ക്. ബാങ്കുകളിലും ആര്‍ ബി ഐ ഓഫീസിലും പ്രത്യേക കസ്റ്റമര്‍ കെയര്‍ സേവനവും ഒരുക്കുന്നുണ്ട്. പൊതുജനത്തിന്റെ സംശയനിവാരണത്തിനായി പ്രത്യേക കസ്റ്റമര്‍ കെയര്‍ സംവിധാനം ബാങ്കുകളില്‍ ഒരുക്കിയത് ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു.

ബാങ്കുകളുടെ ഓഫീസ് സമയം രാവിലെ ആരംഭിക്കുന്നതിനു മുമ്പു തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ കറന്‍സി മാറ്റി നല്കാനുള്ള ഫോമുകള്‍ നല്കിയിരുന്നു. കൂടാതെ, മറ്റ് പണമിടപാടിനുള്ള സ്ലിപ്പുകളും വിതരണം ചെയ്ത് തുടങ്ങിയിരുന്നു.

ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും ഒപ്പം ആര്‍ ബി ഐ ഓഫീസിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :