എ ടി എമ്മിനു മുന്നിൽ ക്യു നിൽക്കുന്നവർ ഇക്കാര്യം അറിഞ്ഞോ? അയാൾ ഇനി വരില്ല, നഷ്ടമായത് 1 കോടി 37 ലക്ഷം!

നോട്ട് ക്ഷാമത്തിന്റെ മറവിൽ പണം തട്ടിപ്പ്

ബംഗളൂരു| aparna shaji| Last Modified ബുധന്‍, 23 നവം‌ബര്‍ 2016 (19:06 IST)
നവംബർ എട്ട് മുതൽ എ ടി എമ്മുകളിൽ ക്യൂവാണ്. പിറ്റേ ദിവസം മുതൽ അത് ബാങ്കുകൾക്ക് മുന്നിലും നീണ്ടു. കേന്ദ്ര സാർക്കാരിന്റെ നോട്ട് നിരോധനത്തിൽ കുടുങ്ങിയ ജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പണത്തിനായി എ ടി എമ്മുകളിൽ ക്യു നിൽക്കുമ്പോൾ പണം കിട്ടണേ, തീരല്ലേ എന്നാണ് എല്ലാവരും മനസ്സിൽ ചിന്തിക്കുന്നത്.

എ ടി എമ്മുകളിൽ കാത്ത് നിന്നിട്ടും പണം എത്തിയില്ലെങ്കിലത്തെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. ഇതുപോലെ ബംഗളൂരുവിലെ എ ടി എമ്മിനു മുന്നിൽ നാടകീയമായ ഒരു രംഗമാണ് അരങ്ങേറിയത്. എ ടി എമ്മിലേക്ക് പണം നിറയ്ക്കാനെത്തിയ വാനുമായി ഡ്രൈവർ മുങ്ങി. ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിക്കൊണ്ട് പോയിരിക്കുന്നത്.

ബംഗളൂരു കെ ജി റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബാങ്ക് ഓഫ് ഇന്ത്യയുടെ ഡ്രൈവറാണ് കടന്ന് കളഞ്ഞത്. പണം നിറച്ച ബാങ്കുമായി പോയ ഡ്രൈവറെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാ‌ൾ മുങ്ങിയ കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :