നാലുപേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യസർവീസുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ: മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ഇന്ന് മുതൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഏപ്രില്‍ 2021 (09:53 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ നിലവിൽ വന്നു. ലോക്ക്‌ഡൗൺ എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെങ്കിലും സമാനമായ നിയന്ത്രണങ്ങൾ തന്നെയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.

രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രമാണ് അവശ്യസർവീസുകൾക്ക് അനുവാദമുള്ളു. അടിയന്തിര ആവശ്യമുള്ള യാത്രകൾക്കൊഴികെ മറ്റ് യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനമുടനീളം 144 പ്രഖ്യാപിച്ചതിനാൽ നാലിൽ കൂടുതൽ ആളുകൾക്ക് കൂട്ടം കൂടാനാവില്ല. ഹോട്ടലുകളും റസ്റ്റോറന്റുകളും ഹോമ്മ് ഡെലിവറിൽ സംവിധാനം നടത്തണം.

അതേസമയം സംസ്ഥാനത്ത് ഓക്‌സിജൻ സിലിണ്ടറുകൾ മരുന്നുകൾ എന്നിവക്ക് ക്ഷാമം നേറിടുന്നുണ്ട്. സിലിണ്ട‌റുകൾ ഉൾപ്പടെ കൊണ്ടുവരുന്നതിനായി വ്യോമസേനയുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ ഇന്നലെ 60,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :