കര്‍ഫ്യു ലംഘിച്ച് ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഹോട്ടലുടമയെ വെടിവച്ചുകൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (10:23 IST)
കര്‍ഫ്യു ലംഘിച്ച് ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഹോട്ടലുടമയെ വെടിവച്ചുകൊലപ്പെടുത്തി. നോയിഡയിലെ പാരീ ചൗക്കിലാണ് സംഭവം. കപില്‍ എന്ന 27കാരനാണ് മരണപ്പെട്ടത്. രാത്രി 11മണിക്ക് പെറോട്ട ആവശ്യപ്പെട്ട് രണ്ടുപേര്‍ എത്തുകയായിരുന്നു. എന്നാല്‍ കര്‍ഫ്യു ആണെന്നും ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്നും ഹോട്ടലുടമ പറഞ്ഞു. ഇതേതുടര്‍ന്ന് ഭക്ഷണത്തിനെത്തിയ രണ്ടുപേര്‍ അക്രമാസക്തരായി.

ഇതിനു ശേഷം അക്രമികള്‍ തിരിച്ചുപോകുകയും പുലര്‍ച്ചെ മൂന്നരയ്ക്ക് തിരിച്ചെത്തി കപിലിനെ വെടിവയ്ക്കുകയായിരുന്നു. വെടിവച്ചവരില്‍ ഒരാളുടെ പേര്‍ ആകാശ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :