തുറസ്സായ സ്ഥലങ്ങളിൽ കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത വിദൂരമെന്ന് സിഎസ്ഐആർ, അടച്ചിട്ട സ്ഥലങ്ങളിൽ സാധ്യത കൂടുതൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 22 ജൂലൈ 2020 (10:37 IST)
ഡൽഹി: കൊവിഡ് 19 വായുവിലൂടെ പകരുന്നതിനുള്ള സാധ്യത വിദൂരമെന്ന് കേന്ദ്ര ഗവേഷണ സ്ഥാപനമായ കൺസിൽ ഫോൺ സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ. വിവിധ പഠങ്ങളിലെ ഫലങ്ങൾ ആധാരമാക്കി. സിഎസ്ഐആർ തലവൻ ശേഖർ സി മാണ്ഡെ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തുറസ്സായ സ്ഥലങ്ങളിൽ ചെറിയ വലിപ്പത്തിലുള്ള സ്രവ കണങ്ങൾ വളരെ വേഗത്തിൽ വായുവിൽ അലിഞ്ഞു ചേരും ഇവ പിന്നീട് സൂര്യപ്രകാശത്തിൽ നിർവീര്യമാകും എന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ എന്നാൽ വായു സഞ്ചാരമില്ലാത്ത ഇടങ്ങളിൽ വായുവിൽ വൈറസിന്റെ സാന്ദ്രത കൂടുതലായിരിയ്ക്കും. ഇത് വലിയ രോഗവ്യാപനത്തിന് കാരണമാകും എന്ന് ശേഖർ സി മാണ്ഡെ കുറിപ്പിൽ പറയുന്നു. ജോലി സ്ഥലങ്ങൾ ഉൾപ്പടെ കൂടുത വായു സഞ്ചാമുള്ളതാക്കി മാറ്റുകയും അടഞ്ഞ സ്ഥലങ്ങളിൽപോലും കൃത്യമായ രീതിയിൽ മാസ്ക് ധരിയ്ക്കുകയും ചെയ്യണം എന്ന് ശേഖർ സി മാണ്ഡെ വ്യക്തമാക്കുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :