മോഡിയുടെ സമയം തെളിഞ്ഞു, ക്രൂഡോയില്‍ വില കുത്തനെ ഇടിയുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (10:31 IST)
മോഡി സര്‍ക്കാരിന്റെ സമയം തെളിയിച്ചുകൊണ്ട് ആന്താരാഷ്ട്ര തലത്തില്‍ ക്രുഡ് ഓയില്‍ വില്‍ കുത്തനെ ഇടിയുന്നു. ക്രൂഡ് ഓയില്‍പിന്നെയും ഇടിഞ്ഞത് ഇന്ധനവിലയിലും കാര്യമായ കുറവുവരുത്തുംനാലുമാസത്തിനിടെ 25 ശതമാനത്തോളമാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായത്. വരും മാസങ്ങളിലും വില ഇടിയുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ഇന്ധന വില ഇത്തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ വില 70 ഡോളറിന് അടുത്തേക്ക് താഴുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഒപ്പെക് രാജ്യങ്ങള്‍ക്ക് പുറത്തുള്ള എണ്ണയുദ്പാദക രാജ്യങ്ങളില്‍ ഉദ്പാദനം കൂടിയതാണ് വിലയിടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്

അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതും വ്യവസായികമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായി. കൂടാതെ ചൈന പെട്രോളിയം ഉപഭോഗം കുറച്ചതും ക്രുഡ് ഓയില്‍ വിലക്ക് തിരിച്ചടിയായി.2013 മെയ് മാസത്തിനുശേഷം ഒപ്പെക്കിന് പുറത്തുള്ള എണ്ണയുദ്പാദനം വര്‍ധിച്ചുവരികയാണ്. ഇതിന്റെ പരിണിത ഫലമാണ് ക്രൂഡ് ഓയിലിനുണ്ടായ വിലയിടിവ്. ബ്രെന്റ് ക്രൂഡ് ഓയിലിന് തിങ്കളാഴ്ച ബാരലിന് 85 ഡോളറിനുതാഴെയാണ് വില.

ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റം ഇന്ത്യയിലും പ്രതിഫലിക്കും. അടുത്ത വിലനിര്‍ണയത്തില്‍ ഡീസലിനും പെട്രോളിനും വില കുറയുമെന്നാണ് സൂചന. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കൂച്ച് വിലങ്ങിടുമെന്നതിനാല്‍ മോഡി സര്‍ക്കാരിന് നല്ലകാലമാണ് ഇപ്പോള്‍. അടുത്ത രണ്ടുവര്‍ഷത്തേക്ക് വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തല പുണ്ണാക്കേണ്ട കാര്യമുണ്ടാവുകയില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :