മാവോയിസ്റ്റുകൾക്കുള്ള പണി നല്‍കാല്‍ വീരപ്പൻ ദൗത്യസംഘം തലവന് ചുമതല

മാവോയിസ്റ്റുകളെ നിലയ്ക്ക് നിർത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി| AISWARYA| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (11:01 IST)
സുരക്ഷാ സേനകൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ നിലയ്ക്കുനിർത്താന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. സുരക്ഷാ സേനകൾക്കുനേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമത്തിന്റെ ഫലം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കി.

കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആർപിഎഫ് ജവാൻമാര്‍ മരിച്ചിരുന്നു.സുക്മയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിൽ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷാ സേനകൾക്കുനേരെ ഉണ്ടായ അക്രമത്തില്‍ തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സുരക്ഷാ ഉപദേഷ്ടാവ് കെ വിജയകുമാർ, സിആർപിഎഫ് ആക്ടിങ് ഡയറക്ടർ ജനറൽ സുദീപ് ലക്ടാകിയ എന്നിവരെയാണ്
ചുമതലപെടുത്തിയിരിക്കുന്നത്. കുടാതെ ആയുധശേഖരവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റലിജൻസ് സംവിധാനവുമായി ബന്ധപ്പെട്ടും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :