'ഞാന്‍ കീഴടങ്ങുകയാണ്, ദയവുചെയ്ത് എന്നെ വെടിവയ്ക്കരുത്'; യുപിയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (10:13 IST)
ഞാന്‍ കീഴടങ്ങുകയാണ്, ദയവുചെയ്ത് എന്നെ വെടിവയ്ക്കരുതെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി യുപിയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ആഴ്ച യോഗി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. ഒരു കോഴി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനത്തിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലെ പ്രതിയായ ഗൗതം സിങാണ് കീഴടങ്ങിയത്.

മാര്‍ച്ച് ഏഴിനാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. പ്രധാന പ്രതിയായ ഗൗതം സിങിന്റെ രണ്ടുകൂട്ടാളികളായ രാജ്കുമാര്‍ യാദവിനെയും സുബൈറിനെയും പൊലീസ് പിടികൂടിയിരുന്നു. ഗൗതം സിങിനെ പിടികൂടാന്‍ 25000രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :