ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 13 മെയ് 2016 (12:36 IST)
മാനനഷ്‌ടക്കേസ് ഇനിമുതല്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരും. മാനനഷ്‌ടക്കേസുകളിലെ ക്രിമിനല്‍ നടപടിക്രമം സുപ്രീംകോടതി ശരിവെച്ചു. അഭിപ്രായസ്വാതന്ത്ര്യം അനിയന്ത്രിതസ്വാതന്ത്ര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ അടക്കം
സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് ആയിരുന്നു സുപ്രീംകോടതി വിധി.
മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറ്റം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. മാനനഷ്‌ടത്തിന് രണ്ടു വര്‍ഷം വരെ തടവ് ആവാമെന്ന ഐ പി സി 499, 500 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
ഈ വകുപ്പുകള്‍ അനുസരിച്ച് മാനനഷ്‌ടക്കേസുകളിലെ ക്രിമിനല്‍ നടപടി ഭരണഘടനാപരമാണെന്നും അഭിപ്രായസ്വാതന്ത്ര്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.