ന്യൂഡല്‍ഹി|
Last Modified വെള്ളി, 22 മാര്‍ച്ച് 2019 (13:13 IST)
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ ഗംഭീറിനെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലും ആശയങ്ങളിലും ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ഗംഭീർ ചടങ്ങിൽ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സ് തുറന്നതോടെ ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായി.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സീറ്റിൽ ഗംഭീർ മത്സരിക്കുമെന്നാണ് വിവരം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍
ബിജെപിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ന്യൂഡല്‍ഹി മണ്ഡലത്തിലെ സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിക്കുമെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിനും ഈ തീരുമാനത്തോട് യോജിപ്പാണ്. മീനാക്ഷി ലേഖിക്ക് അര്‍ഹമായ പദവി നല്‍കിയ ശേഷമാകും ഗംഭീറിനെ മത്സരരംഗത്ത് എത്തിക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്ക ഗംഭീര്‍ രാഷ്‌ട്രീയ പ്രവേശനം നടത്തിയത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.