ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം

Rijisha M.| Last Modified ശനി, 4 ഓഗസ്റ്റ് 2018 (08:30 IST)
ഇലക്‌ട്രോണിക് യന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ പൊതുനിലപാടിനെതിരെ സിപിഎം രംഗത്ത്. സിപിഎം ഈ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.


ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നാണ് സിപിഎം ഉന്നയിക്കുന്ന പ്രധാന കാര്യം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്.

തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ സിപിഎം പുതിയ നയം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. നയത്തിന് പോളിറ്റ് ബ്യൂറോ ഇന്ന് അന്തിമരൂപം നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :