സിപിഎം 21 മത്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ വിശാഖപട്ടണത്ത്‌

ന്യൂഡല്‍ഹി| Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (16:55 IST)
സിപിഎം 21 മത്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ വിശാഖപട്ടണത്ത്‌ നടക്കും. ഡല്‍ഹിയില്‍ അവസാനിച്ച കേന്ദ്രകമ്മിറ്റി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌. അടുത്തവര്‍ഷം ഏപ്രില്‍ അവസാനമാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌.

പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ നടക്കുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അറിയിച്ചു. സംസ്‌ഥാന സമ്മേളനങ്ങള്‍ മാര്‍ച്ച്‌ ആദ്യവാരം പൂര്‍ത്തിയാക്കും.

കേരളത്തില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിന്‌ കൂടിയാലോചനകള്‍ തുടങ്ങിയിട്ടില്ല.
സെക്രട്ടറിമാര്‍ക്ക്‌ മൂന്നുതവണയെന്ന നിബന്ധന എല്ലാ കമ്മിറ്റികളിലും നടപ്പാക്കുമെന്നും താനുള്‍പ്പെടെ കാലാവധി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഇത്‌ ബാധകമാണെന്നും പ്രകാശ്‌ കാരാട്ട്‌ ഡല്‍ഹിയില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :