സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ടാസംഘത്തിന്റെ മര്‍ദനം; സംഭവം രാജ്യ തലസ്ഥാനത്ത് - ആക്രമണം പൊലീസ് നോക്കി നിൽക്കെ

സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ടാസംഘത്തിന്റെ മര്‍ദനം; സംഭവം രാജ്യ തലസ്ഥാനത്ത് - ആക്രമണം പൊലീസ് നോക്കി നിൽക്കെ

 CPI , Aani raja , police , cpm , ആനി രാജ , സിപിഐ , ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​ , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Updated: തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (20:28 IST)
സിപിഐയുടെ മുതിർന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ന്യൂഡൽഹിയിൽ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കട്പുത്തലി കോളനി ഒഴിപ്പിക്കുന്നിടത്ത് സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ.

കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജയെ ഡ​ൽ​ഹി​യി​ലെ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അവര്‍ സ്ഥലത്തെത്തിയത്. ഗുണ്ടാസംഘം അവരെ വളഞ്ഞുവച്ച് മര്‍ദിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു ആക്രമണം.

തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്. ഗുണ്ടാസംഘം ആനി രാജയെ മർദിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുവായിരുന്നെന്ന് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :