കന്നുകാലി കശാപ്പിനു രാജ്യത്തു നിയന്ത്രണമില്ലെന്ന് ജയ്റ്റ്ലി

കശാപ്പ് നിയന്ത്രണ ഉത്തരവ് സംസ്ഥാന താല്‍പര്യത്തിന് എതിരല്ല: ജയ്റ്റ്ലി

 Arun jaitley , RSS , Cow Slaughter , Narendra modi , jaitley statements , BJP , DGP , Union finance minister Arun Jaitley , Union finance minister , കന്നുകാലി കശാപ്പ് , അരുണ്‍ ജയ്റ്റ്ലി , കേന്ദ്രസര്‍ക്കാര്‍ , സമ്പദ് വ്യവസ്ഥ , നരേന്ദ്ര മോദി , ജി‍ഡിപി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 1 ജൂണ്‍ 2017 (17:25 IST)
കന്നുകാലി കശാപ്പിനു രാജ്യത്തു നിയന്ത്രണമില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. കന്നുകാലി വില്‍പനയ്ക്കുള്ള സ്ഥലങ്ങളെക്കുറിച്ചു മാത്രമേ കേന്ദ്ര ഉത്തരവില്‍ പറഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഉത്തരവ് വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

സംസ്ഥാനങ്ങളുടെ താല്‍പര്യം ഹനിക്കുന്ന ഒന്നല്ല കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ഉത്തരവ്. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വിമര്‍ശനം തെറ്റാണെന്നും നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാംവാർഷികത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ജയ്റ്റ്‌ലി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തു. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാനുള്ള നിശ്ചയദാർഢ്യം സർക്കാർ പ്രകടിപ്പിച്ചു. ജി‍ഡിപി കുറഞ്ഞതിനു ആഭ്യന്തരവും ആഗോളവുമായി നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :