ഭോപ്പാല്‍|
Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (17:55 IST)
മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മ്മയാണ് വിവാദ പരാമര്‍ശം നടത്തിയത്.
മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ പാല്‍ വില്‍ക്കരുതെന്നും നിശ്ചിത അകലം ഈ കടകള്‍ തമ്മില്‍ വേണമെന്നും രാമേശ്വര്‍ ശര്‍മ്മ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൈകാതെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് വൃതം അനുഷ്‌ടിക്കുന്നവരെ ബാധിക്കും. പശുവിന്റെ പാല്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. അതിനൊപ്പം വൃതം നോക്കുന്നവരും പാല്‍ ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ ഇവ മൂന്നും ഒരുമിച്ച് വില്‍ക്കരുതെന്നും രാമേശ്വര്‍ ശര്‍മ്മ വ്യക്തമാക്കി.
മധ്യപ്രദേശില്‍ കോഴിയിറച്ചിയും മുട്ടയും പാലും വില്‍ക്കാനായി സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ വിവാദ പ്രതികരണം.