മഹോബ|
VISHNU N L|
Last Modified ശനി, 4 ജൂലൈ 2015 (16:08 IST)
പശുവിനെ കൊന്നത് മതവികാരം വ്രണപ്പെട്ടു എന്നാരോപിച്ച് തുടങ്ങിയ സംഘര്‍ഷം യുപിയില്‍ വര്‍ഗീയകലാപമായി മാറുന്നു. ഉത്തര്‍പ്രദേശിലെ മഹോബയിലെ സബ്സി മന്ഡി പ്രദേശത്താണ് സംഭവം. പശുവിനെ കൊന്നതിനെതിരെ നടത്തിയ പ്രതിഷേധത്തേ തുടര്‍ന്ന് ഇവിടുത്തെ ചില വാഹനങ്ങളും ഏതാനും കടകളും അഗ്നിക്കിരയായി.
കഴിഞ്ഞ ദിവസമാണ് സംഘര്ഷത്തിനാധാരമായ സംഭവം നടക്കുന്നത്. പരസ്യമായി കത്തി ഉപയോഗിച്ച് ഒരാള്‍ പശുവിനെ കൊന്നതാണ് സംഘര്‍ഷം ഉണ്ടാക്കിയത്. പശുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇത് മതപരമായ ആചാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്ന് കാട്ടി മറുപക്ഷം ബഹളം വച്ചു. തുടര്‍ന്ന് ഇരു വശങ്ങളില് നിന്നും വാഗ്വാദം ഉണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. എന്നാല്‍ സംഘര്‍ഷം തുടരാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സംഭവ സ്ഥാലത്തുതന്നെ ക്യാമ്പ് ചെയ്യുകയാണ്.