രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,156 പേര്‍ക്ക്; മരണം 733

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (11:04 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,156 പേര്‍ക്ക്. അതേസമയം മരണസംഖ്യവര്‍ധിക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെട്ടത് 733പേരാണ്. നിലവില്‍ 1,60,989 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 9,445 പേര്‍ക്കാണ്. 93പേരുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :