കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (19:41 IST)
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. അതോടൊപ്പം തന്നെ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. നിലവില്‍ 578 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :