കൊവിഡ് വാക്‌സിന് 1500 കോടി രൂപ ചിലവഴിക്കാന്‍ തീരുമാനം എടുത്തത് വെറും 30മിനിറ്റിനുള്ളിലെന്ന് ഓക്‌സ്ഫഡിന്റെ ഇന്ത്യന്‍ പങ്കാളി പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനു എസ്| Last Updated: ബുധന്‍, 22 ജൂലൈ 2020 (17:26 IST)
കൊവിഡ് വാക്‌സിന് 1500 കോടി രൂപ ചിലവഴിക്കാന്‍ തീരുമാനം എടുത്തത് വെറും 30മിനിറ്റിനുള്ളിലെന്ന് ഓക്‌സ്ഫഡിന്റെ ഇന്ത്യന്‍ പങ്കാളി പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദര്‍ പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്. മറിച്ചൊന്ന് ചിന്തിക്കാതെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഓക്‌സ്ഫഡിന്റെ രണ്ടും മൂന്നും ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചുകളയേണ്ട വെല്ലുവിളിയാണ് മുന്നിലുള്ളതെന്നും സൂചിപ്പിച്ചു.

തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നെന്ന് അദര്‍ പൂനവാല പറഞ്ഞു. ശരീരത്തില്‍ ആന്റി ബോഡിക്കൊപ്പം വൈറസിനെ നശിപ്പിക്കുന്ന ടി സെല്ലുകളെ കൂടി ഉത്പാദിപ്പിക്കും എന്നതാണ് ഓക്‌സ്ഫഡ് തയ്യാറാക്കുന്ന വാക്‌സിന്റെ പ്രത്യേകത. കൂടാതെ വലിയ പാര്‍ശ്വഫലങ്ങളും ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :