ശ്രീനു എസ്|
Last Modified ശനി, 2 ജനുവരി 2021 (13:12 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രണ്ടരകോടി പേര്‍ക്കുള്ള വാക്‌സിന്‍ഡോസുകളായിരിക്കും
ആദ്യം വാങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാജ്യവ്യപകമായി ഡ്രൈ റണ്‍ നടക്കുകയാണ്. ഡല്‍ഹിയിലെ ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുന്നതിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹര്‍ഷവര്‍ധന്‍.
ഇന്ന് നാലു സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഡിസിജി ഐയുടെ അനുമതി ലഭിച്ചാലുടന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വാക്‌സിന്‍ ആവശ്യപ്പെടും.