അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (17:16 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നതിന്റെ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്‌ടോബർ പകുതിയോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ അറിയിച്ചിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 15,000 വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സമ്പൂർണ ലോക്ക്ഡൗൺ ഇപ്പോൾ വേണ്ടെന്ന് എൽഡിഎഫ് മുന്നണിയോഗം സർക്കാരിനോട് നിർദേശിച്ചു. രണ്ടാഴ്‌ച്ച കൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലോക്ക്ഡൗൺ പരിഗണനയിലെടുത്താൽ മതിയെന്നാണ് മുന്നണി തീരുമാനം.