കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു; പത്തിലധികം എംപിമാരുള്ള പാര്‍ട്ടിക്കുമാത്രം സംസാരിക്കാന്‍ അവസരം

ശ്രീനു എസ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (17:57 IST)
രാജ്യത്തെ കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ യോഗത്തിനു വിളിച്ചു. രാജ്യസഭയിലും ലോകസഭയിലും അംഗത്വമുള്ള പാര്‍ട്ടികളെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ പത്തിലധികം എംപിമാരുള്ള പാര്‍ട്ടിക്കുമാത്രമേ യോഗത്തില്‍ ശബ്ദിക്കാന്‍ അവസരമുള്ളു.

ഇതോടെ സിപിഎം, മുസ്ലീം ലീഗ്, ആം ആദ്മി, സിപി ഐ, ടിഡിപി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ കാഴ്ചക്കാരാകേണ്ടിവരും. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തേ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മറ്റു പാര്‍ട്ടികളെ അറിയിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. പിന്നാലെ ഇത്തരമൊരു നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :