രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്, കേരളത്തില്‍ കൊവിഡ് കുതിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 9 ഏപ്രില്‍ 2023 (13:42 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 32814ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കേരളത്തില്‍ കൊവിഡ് കുതിക്കുകയാണ്.

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1801 ആയി ഉയര്‍ന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നിലൊന്നു കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :