സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 15 ജൂണ്‍ 2022 (12:48 IST)
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. പുതിയതായി രോഗം സ്ഥിരീകരിച്ചത് 8822 പേര്‍ക്ക്. അതേസമയം രോഗം മൂലം 15 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ 53,637 ആയി. രോഗികളുടെ എണ്ണത്തില്‍ 3089 ആണ് കൂടിയത്. അതേസമയം 195.5 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.