കോവിഡ് നാലാം തരംഗം വരും; നാല് മാസത്തോളം നീണ്ടുനിന്നേക്കാം, പ്രവചനം

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (11:09 IST)

കോവിഡ് നാലാം തരംഗം പ്രവചിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂര്‍ (ഐഐടി-കാണ്‍പൂര്‍). ജൂണ്‍ 22 ഓടെ രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന് ഐഐടിയിലെ ഗവേഷകര്‍ പ്രവചിച്ചു. നാല് മാസത്തോളം കോവിഡ് നാലാം തരംഗം നീണ്ടുനിന്നേക്കാം. പുതിയ കോവിഡ് വകഭേദത്തിന്റെ വരവിന് അനുസരിച്ചായിരിക്കും നാലാം തരംഗത്തിന്റെ കാഠിന്യം വര്‍ധിക്കുകയെന്നും ഗവേഷകര്‍ പറഞ്ഞു.

ഐഐടി കാണ്‍പൂര്‍ ഗണിതശാസ്ത്ര വിഭാഗമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 2022 ഓഗസ്റ്റ് 23 ഓടെ കോവിഡ് നാലാം തരംഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയേക്കും. ഒക്ടോബര്‍ 24 ന് കോവിഡ് നാലാം തരംഗം അവസാനിക്കുമെന്നും ഈ പഠനത്തില്‍ പറയുന്നു. നാലാം തരംഗത്തില്‍ കോവിഡ് കര്‍വ് ഏറ്റവും പീക്കിലെത്തുക ഓഗസ്റ്റ് 15 നും ഓഗസ്റ്റ് 31 നും ഇടയില്‍ ആയിരിക്കും. പുതിയ കോവിഡ് വകഭേദം ഈ കാലയളവിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :