രേണുക വേണു|
Last Modified ശനി, 23 ഡിസംബര്‍ 2023 (12:39 IST)
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം മേയ് 21 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 3,420 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ രണ്ട് പേര് കേരളത്തിലാണ്.
സംസ്ഥാനത്ത് ഇന്നലെ 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,782 ആയി. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ വരും ദിവസങ്ങളില്‍ 300 കടക്കാന്‍ സാധ്യതയുണ്ട്. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്ക്കുന്നു.