രേണുക വേണു|
Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (15:31 IST)
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്കാണ് യോഗം. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.
ഇന്ത്യയില്‍ നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേര്‍ക്കാണ് രോഗബാധയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയര്‍ന്നു.