വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2020 (10:20 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മനിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 331 പേർ. 9,987 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് പതിനായിരത്തിന് അടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് രോഗബധിതരുടെ എണ്ണം 2,66,598 ആയി,
7,644 കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചത്. 1,29,917 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,29,215 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 88,528 ആയി. 33,299 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 1,41,685 സാംപിളുകളാണ് കഴിഞ്ഞ 24 മണീക്കൂറിനിടെ ടെസ്റ്റ് ചെയ്തത്. 49,16,116 സാംപിളുകൾ രാജ്യത്ത് ഇതേവരെ പരിശോധനയ്ക്ക് വിധേയമാക്കി.