രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോർട്ട് ചെയ്‌തതിലും പല മടങ്ങ് കൂടുതൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജനുവരി 2022 (17:20 IST)
രാജ്യത്തെ കൊവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകളേക്കാൾ ഒമ്പത് മടങ്ങ് അധികമായിരിക്കാമെന്ന് റിപ്പോർട്ടുകൾ. സുപ്രീം കോടതിയിൽ നൽകിയ കണക്കുകൾ അടിസ്ഥാനത്തിലാണ് ഈ നിഗമനം. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്.

ഗുജറാത്തും തെലങ്കാനയും സമർപ്പിച്ച കണക്കുകൾ ഔദ്യോഗിക മരണങ്ങളേക്കാൾ 7 മുതൽ 9 വരെ ഉയർന്നതാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോൾ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്.ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം

പുതിയ മാർഗനിർദേശം അനിസരിച്ച് ഗുജറാത്തിൽ നിന്നും
89,633 അപേക്ഷകളാണ് ലഭിച്ചത്. ഇവിടെ ഔദ്യോഗിക മരണ കണക്ക് 10,000ത്തിന് അടുത്താണ്. ലഭിച്ച അപേക്ഷകളിൽ 68,370 എണ്ണത്തിന് സംസ്ഥാനം അനുകൂല തീരുമാനം എടുത്തു.58,840 കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി.

നാലായിരത്തിന് അടുത്ത് മാത്രം മരണം റിപ്പോർട്ട് ചെയ്‌ത തെലങ്കാനയിൽ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :