വാഹന നിയന്ത്രണ നിയമം തെറ്റിച്ചു; തന്റെ മണ്ടത്തരത്തിന് മാപ്പ് പറഞ്ഞ് ബി ജെ പി എംപി

വാഹന നിയന്ത്രണ നിയമം തെറ്റിച്ചു; തന്റെ മണ്ടത്തരത്തിന് മാപ്പ് പറഞ്ഞ് ബി ജെ പി എംപി

ന്യൂഡ‌ൽഹി| aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (15:22 IST)
ഡൽഹി സർക്കാർ നടപ്പിലാക്കിയ ഒറ്റ- ഇരട്ട വാഹന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ബി ജെ പി എംപിയും നടനുമായ മാപ്പ് പറഞ്ഞു. നിയമം ലംഘിച്ച തന്റെ പ്രവർത്തിയെ സ്വയം മണ്ടത്തരമെന്ന് വിളിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്. നിയമ ലംഘനത്തിന് ശിക്ഷ ലഭിച്ചതിന് ശേഷമാണ് പരേഷിന്റെ മാപ്പ് പറച്ചിൽ.

നിയമ പ്രകാരം തിങ്കളാഴ്ച ഒറ്റസംഖ്യ നമ്പർ വാഹനങ്ങ‌ൾ മാത്രമേ നിരത്തിലിറക്കാവൂ. എന്നാൽ എം പി ഇരട്ട അക്കത്തിലുള്ള വാഹനമാണ് ഓടിച്ചത്. ഇത് വിവാദമാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ട്വിറ്ററിൽ തന്റെ മണ്ടത്തരത്തിന് പരസ്യമായി മാപ്പു പറഞ്ഞിരിക്കുകയാണ്. ഗുരുതരമായ ഒരു മണ്ടത്തരം ചെയ്തു, സോറി അരവിന്ദ്ജി, ഡൽഹി നിവാസികളെ. എന്നാണ് പരേഷ് റവൽ ട്വീറ്റ് ചെയ്തത്.

സർക്കാരിന്റെ ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് നേരത്തേ ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ വിജയ് ഗോയലിന് ട്രാഫിക് പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയിരുന്നു. അതേസമയം, ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്നത് ആരായിരുന്നാലും ഒരു ഇന്ത്യൻ പൗരനു നൽകുന്ന ശിക്ഷ നൽകുമെന്നും പിഴ ഈടാക്കുമെന്നും ഡ‌ൽഹി ഗതാഗത മന്ത്രി ഗോപാൽ റായി വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :