അക്കൗണ്ടില്‍ എത്തിയ 40 ലക്ഷം രൂപ ചെലവാക്കി; ദമ്പതികൾ ഏഴ് വർഷത്തിന് പിടിയില്‍

2012ല്‍ ആണ് എല്‍ഐസി ഏജന്‍റ് വി ഗുണശേഖരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപ ക്രെഡിറ്റ് ആയത്.

Last Updated: ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (14:23 IST)
ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ക്രെഡിറ്റ് ആയ 40 ലക്ഷംരൂപ ചെലവാക്കിയ ദമ്പതികള്‍ക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ശിക്ഷ. തമിഴ്‍നാട്ടിലെ തിരുപ്പുര്‍ സ്വദേശികള്‍ക്കാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം ശിക്ഷനല്‍കിയത്. എംപി, എംഎല്‍എ വികസന ഫണ്ട് തുകയാണ് സത്യത്തില്‍ ഗുണശേഖരന്‍റെ അക്കൗണ്ടില്‍ എത്തിയത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പണം ക്രെഡിറ്റ് ചെയ്യേണ്ടിയിരുന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പരാതി നല്‍കിയത്.

2012ല്‍ ആണ് എല്‍ഐസി ഏജന്‍റ് വി ഗുണശേഖരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപ ക്രെഡിറ്റ് ആയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇയാളും ഭാര്യ രാധയും പണം പിന്‍വലിച്ചു. സ്ഥലം വാങ്ങാനും മകളുടെ വിവാഹം നടത്താനും പണം ചെലവഴിച്ചു. പണം അക്കൗണ്ടില്‍ എങ്ങനെ എത്തിയെന്ന് ഇവര്‍ പരിശോധിച്ചതേയില്ല. സംഭവം രഹസ്യമായി തന്നെ തുടര്‍ന്നു.


2015ല്‍ ഗുണശേഖരന് എതിരെ സര്‍ക്കാര്‍ പരാതിയും നല്‍കി. പണം തിരിച്ചടയ്‍ക്കാമെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും നടന്നില്ല. ഇതോടെ നിയമനടപടികള്‍ മുന്നോട്ടുപോയി. ഒടുവില്‍ ദമ്പതികളെ ശിക്ഷിക്കാന്‍ കോടതി തീരുമാനിച്ചു. ഇരുവരെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :