നാട്ടിലേക്ക് വണ്ടി കയറാൻ റെഡിയായി ആയിരക്കണക്കിനു ആളുകൾ; ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിൽ, ലോക്ക് ഡൗൺ കഴിഞ്ഞാൽ കേരളം വീണ്ടും ത്രിശങ്കുവിലോ?

അനു മുരളി| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (16:20 IST)
ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ ആയതോടെ പല സ്ഥലങ്ങളിലായി ആയിരക്കണക്കിനു ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. അക്കൂട്ടത്തിൽ മലയാളികളുമുണ്ട്. ഏപ്രിൽ 15നു ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ചെന്നൈ, ബംഗ്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് വണ്ടി പിടിക്കാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിനു ആളുകളാണ്.

ഏപ്രിൽ 15നു ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഇതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് എല്ലാം ധ്രുതഗതിയിലാണ് നടക്കുന്നത്. നഗരത്തിൽ നിന്നു കേരളത്തിലേക്ക് പുറപ്പെടുന്ന മിക്ക ട്രെയിനുകളിലെയും സീറ്റ് നില ആർഎസിയിലേക്കും വെയ്റ്റ് ലിസ്റ്റിലേക്ക് ഇതിനോടകം മാറിക്കഴിഞ്ഞു.

നിലവിൽ കേരളത്തിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. എന്നാൽ, ലോക്ക് ഡൗൺ പിൻവലിച്ച ശേഷം ആളുകൾ കൂട്ടമായി കേരളത്തിലേക്ക് വരികയാണെങ്കിൽ സാഹചര്യങ്ങൾ മാറിമറിയും. സ്ഥിതിവിശേഷങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :