ജനതാ കര്‍ഫ്യൂവിന് പുല്ലുവില, ഇന്‍‌ഡോറില്‍ മദ്യക്കടകളില്‍ കച്ചവടം തകൃതിയായി നടക്കുന്നു!

Janta Curfew, Coronavirus, Indore, Covid 19, ജനതാ കര്‍ഫ്യൂ, കൊറോണ വൈറസ്, കൊവിഡ് 19, ഇന്‍‌ഡോര്‍
ഇന്‍ഡോര്‍| ജോര്‍ജി സാം| Last Modified ഞായര്‍, 22 മാര്‍ച്ച് 2020 (13:59 IST)
ജനത കർഫ്യൂവിന് രാജ്യത്തുടനീളം പിന്തുണ ലഭിക്കുന്ന ഈ സമയത്തും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിശേഷണമുള്ള ഇൻഡോറില്‍
(മധ്യപ്രദേശ്) നിന്ന് ലജ്ജാകരമായ വാർത്തകൾ ലഭിക്കുന്നു. ഇൻ‌ഡോറിൽ‌ ചില സ്ഥലങ്ങളിൽ‌ മദ്യക്കടകൾ‌ തുറന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ നിന്ന് ആളുകള്‍ മദ്യം വാങ്ങിക്കൊണ്ടുപോകുന്നു.

പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ പോലും സഹജീവികളെ പരിഗണിക്കാത്ത ഇത്തരം നടപടികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.

ഭയമില്ലാതെ മദ്യവില്‍പ്പന നടത്തുന്ന മദ്യ ഷോപ്പ് ജീവനക്കാരുടെയും അത് ലജ്ജയില്ലാതെ വാങ്ങിക്കൊണ്ടുപോകുന്ന ജനങ്ങളുടെയും ദൃശ്യങ്ങള്‍ ഇന്‍‌ഡോറിലെ വെബ്‌ദുനിയ പ്രതിനിധി പകര്‍ത്തി. രാജ്യത്ത് ഒരു കർഫ്യൂ സാഹചര്യം നിലനില്‍ക്കുമ്പോള്‍, നഗരങ്ങളിൽ മരുന്നുകൾ വിതറി ശുദ്ധീകരിക്കുമ്പോള്‍, ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും സ്വമേധയാ അടയ്ക്കുമ്പോള്‍ ഇൻഡോർ നഗരത്തിൽ മദ്യക്കടകൾ തുറക്കുന്നത് ഞെട്ടിക്കുന്നതും അപലപനീയവുമാണ്.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മദ്യക്കടകള്‍ തുറന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നതിന് അധികൃതരില്‍ നിന്ന് ഇതുവരെ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട് നടത്തിയ അഭ്യര്‍ത്ഥനപോലും ഇത്തരം മദ്യശാലകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.

ബാറുകളും ക്ലബുകളും പബ്ബുകളും അടച്ചിട്ടുണ്ടെങ്കിലും മദ്യക്കടകള്‍ അടയ്‌ക്കുന്നതിന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉന്നത അധികാരികള്‍ പോലും പങ്കുവയ്‌ക്കുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :